
വാഷിങ്ടൺ : വാടകക്കൊലയാളിയെ ഉപയോഗിച്ച് മുന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനെയും കാമുകിയെയും അറസ്റ്റ് ചെയ്തു. നര്‍സന്‍ ലിംഗാലയും (55) കാമുകി സന്ധ്യ റെഡ്ഡി (52) യുമാണ് അറസ്റ്റിലായത്. ബുധനാഴ്ച കോടതിയില്‍ ഹാജരായ ഇരുവരെയും ജാമ്യം നല്‍കാതെ അറസ്റ്റ് ചെയ്തു. ലിംഗാല ഒരു കേസില്‍ പ്രതിയായി താത്കാലിക തടവറയില്‍ കഴിയുന്നതിനിടെ വാടകക്കൊലയാളിയെ കിട്ടുമോയെന്ന് സഹതടവുകാരനോട് തിരക്കിയിരുന്നു.
തന്റെ മുന്‍ഭാര്യയെ കൊലപ്പെടുത്തുകയാണ് ഉദ്ദേശ്യമെന്നും പറഞ്ഞു. ഇയാള്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഒരു പൊലീസുകാരന്‍ വാടകക്കൊലയാളിയായി നടിച്ചാണ് പ്രതിയെ കുടുക്കിയത്. ലിംഗാലയും സന്ധ്യയും മുന്‍ ഭാര്യയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ പൊലീസുകാരനു കൈമാറി. തുകയും പറഞ്ഞുറപ്പിച്ചു.ഇവരുടെ മുഴുവന്‍ സംഭാഷണവും വിഡിയോയില്‍ റിക്കോര്‍ഡ് ചെയ്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തു. എല്ലാ തെളിവോടും കൂടിയായിരുന്നു അറസ്റ്റ്.
Post Your Comments