Latest NewsKerala

“ആരാ ആ വൃത്തികെട്ടവന്‍, ഏതാ കക്ഷി?” വേദിയില്‍ ക്ഷുഭിതനായി മുല്ലപ്പളളി

വടകര:  വേദിയില്‍ ക്ഷുഭിതനായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍. ജനമഹായാത്രയുടെ വടകരയില്‍ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വേദിയിലുണ്ടായിരുന്നവരെ സംബോധന ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു മുല്ലപ്പള്ളി ആ സമയം സദസില്‍ ഇരുന്ന ഒരാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കോട്ടയില്‍ രാധാകൃഷ്ണന്‍റെ പേര് പറഞ്ഞില്ല എന്ന് വിളിച്ചുപറയുകയായിരുന്നു. ഇത് കേട്ട അദ്ദേഹം ക്ഷുഭിതനാകുകയും “ആരാ ആ വൃത്തികെട്ടവന്‍, ഏതാ കക്ഷി?” എന്ന് ചോദിച്ചു.

കോട്ടയില്‍ രാധാകൃഷ്ണന്‍റെ പേര് പറയണം എന്നാവശ്യപ്പെട്ട പ്രവര്‍ത്തകനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെത്തുടന്ന് പ്രസംഗം വേഗം അവസാനിപ്പിച്ച്‌ കെപിസിസി പ്രസിഡന്‍റ് വേദി വിട്ടിറങ്ങുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button