വടകര: വേദിയില്‍ ക്ഷുഭിതനായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്. ജനമഹായാത്രയുടെ വടകരയില്‍ നടന്ന സ്വീകരണ ചടങ്ങിനിടെയാണ് സംഭവം നടന്നത്. വേദിയിലുണ്ടായിരുന്നവരെ സംബോധന ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു മുല്ലപ്പള്ളി ആ സമയം സദസില്‍ ഇരുന്ന ഒരാള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്റെ പേര് പറഞ്ഞില്ല എന്ന് വിളിച്ചുപറയുകയായിരുന്നു. ഇത് കേട്ട അദ്ദേഹം ക്ഷുഭിതനാകുകയും “ആരാ ആ വൃത്തികെട്ടവന്, ഏതാ കക്ഷി?” എന്ന് ചോദിച്ചു.
കോട്ടയില്‍ രാധാകൃഷ്ണന്റെ പേര് പറയണം എന്നാവശ്യപ്പെട്ട പ്രവര്‍ത്തകനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനെത്തുടന്ന് പ്രസംഗം വേഗം അവസാനിപ്പിച്ച് കെപിസിസി പ്രസിഡന്റ് വേദി വിട്ടിറങ്ങുകയും ചെയ്തു.
Post Your Comments