കാസര്‍കോഡ്: സംസ്ഥാനത്ത് കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടരുന്നു. കാസര്‍ഗോഡ് ജില്ലയിൽ പനി പടർത്തുന്ന ചെള്ളുകളെ കണ്ടെത്തി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ചെള്ളുകളെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ജനങ്ങൾ ആശങ്കയിൽ കഴിയുകയാണ്.
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക പരിശോധനയിലാണ് ചെള്ളുകളെ കണ്ടെത്തിയിരിക്കുന്നത്. കുരങ്ങുകള്‍ക്ക് പുറമേ അണ്ണാനിലൂടെയും ചിലയിനം പക്ഷികളിലൂടെയും വൈറസ് പടരാറുണ്ട്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു.
അതേസമയം കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ കുരങ്ങ് പനിയെ തുടര്‍ന്ന് നിരവധി പേര്‍ മരിച്ചിരുന്നു. നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തിരിക്കുന്നത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനെ സമീപിച്ചത്.
Post Your Comments