ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സന്ദര്‍ശിക്കും. അവിടെ അദ്ദേഹം ദേശീയപാത 31ഡിയിലെ ഫലാകാത്താ – സല്‍സലാബാരി ഭാഗത്തെ നാല് വരി പാതയാക്കുന്നതിന് തറക്കല്ലിടും. ഏകദേശം 1,938 കോടി രൂപ ചെലവിലാണ് 41.7 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത നിര്‍മ്മിക്കുക.ഈ പദ്ധതി സല്‍സലാബാരിയില്‍ നിന്നും അലീപൂര്‍ദ്വാരില്‍ നിന്നും സിലിഗുഡിയിലേക്കുള്ള ദൂരം ഏകദേശം 50 കിലോമീറ്ററോളം കുറയ്ക്കും.
സിലിഗുഡിയിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുക എന്നതിനര്‍ത്ഥം റെയില്‍വേയുമായും വ്യോമപാതകളുമായും മെച്ചപ്പെട്ട ബന്ധപ്പെടല്‍ സാധ്യമാകും എന്നതാണ്. ഈ മേഖലയില്‍ നിന്നുള്ള തേയിലയുടെയും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും വിപണികളിലേക്കുള്ള മെച്ചപ്പെട്ട നീക്കം ദേശീയപാത ഉറപ്പാക്കും.വര്‍ദ്ധിച്ച കണക്ടിവിറ്റി ഈ മേഖലയിലെ വിനോദസഞ്ചാരവും വര്‍ദ്ധിപ്പിക്കും. ഇവയെല്ലാം കൂടി ഫലത്തില്‍ സംസ്ഥാനത്തെ സാമൂഹിക – സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ ആക്കമേകി കൊണ്ട് തദ്ദേശീയ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറന്നുകൊടുക്കും.
ജല്‍പായ്ഗുരിയില്‍ പുതിയ ഹൈക്കോടതി സര്‍ക്യൂട്ട് ബഞ്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബഞ്ച് ഡാര്‍ജലിംഗ്, കലിംപോങ്, ജയ്പാല്‍ഗുരി, വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേഗത്തില്‍ നീതിനിര്‍വ്വഹണം നടപ്പാക്കും. ഈ നാല് ജില്ലകളിലെയും കക്ഷികള്‍ക്ക് 600 കിലോമീറ്ററോളം യാത്ര ചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം 100 കിലോമീറ്ററില്‍ താഴെ ദൂരത്തുള്ള പുതിയ സര്‍ക്യൂട്ട് ബഞ്ചിനെ സമീപിക്കാനാകും.
റോഡ് ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ദേശീയപാതയില്‍ ഉള്‍പ്പെടുത്തും. മൂന്ന് റെയില്‍വേ മേല്‍പ്പാലങ്ങള്‍, രണ്ട് ഫ്‌ളൈ ഓവറുകള്‍, വാഹനങ്ങള്‍ക്കായി മൂന്ന് അടിപ്പാതകള്‍, എട്ട് വലിയ പാലങ്ങള്‍, 17 ചെറിയ പാലങ്ങള്‍ തുടങ്ങിയവ ദേശീയപാതയുടെ ഈ സെക്ഷനില്‍ ഉണ്ടായിരിക്കും.
Post Your Comments