നോര്‍ത്ത് കരോളൈന: വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന് രഞ്ജിത് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കോളജില്‍നിന്നു മടങ്ങുന്നതിനിടെ രഞ്ജിത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാർ ഇടിക്കുകയായിരുന്നു. വേക്ക് മെഡ് ഹോസ്പിറ്റലില്‍ വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു അന്ത്യം. ഹെല്‍മെറ്റ് തെറിച്ചുപോയതിനാല്‍ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വെയ്ക്ക് ടെക്നിക്കല്‍ കമ്യൂണിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു രഞ്ജിത്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് എപെക്സ് ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളിയില്‍ നടക്കും. മാതാവ് ചങ്ങനാശേരി കുറ്റിക്കണ്ടം കുടുംബാംഗം മറിയമ്മ (കുഞ്ഞുമോള്‍ ) സഹോദരങ്ങള്‍: ജോസ്മോന് (ഗാര്‍ണര്‍ മാഗ്നറ്റ് ഹൈസ്കൂള്‍), ഷാലുമോള്‍ (നഴ്സ്, യുഎന്‍സി റെക്സ് ഹെല്‍ത്ത് കെയര്‍ റാലി), സോണിയ (ബിരുദ വിദ്യാര്‍ഥി, വെയ്ക്ക് ടെക്നിക്കല്‍ കമ്യൂണിറ്റി).
Post Your Comments