KeralaLatest News

വിദ്യാര്‍ത്ഥികളെ സീറ്റില്‍ ഇരുത്താത്ത ബസുകള്‍ക്ക് മുട്ടന്‍ പണി കിട്ടിയേക്കും

കൊച്ചി: ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിട്ടും വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുകള്‍ക്ക് മുട്ടന്‍ പണി കിട്ടിയേക്കും. ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. റീജനല്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് കോടതിയുടെ ഉത്തരവ്. ബസില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തകളാണ് ഇതിന് പിന്നലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശം. ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് ഇവര്‍ വാദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button