തിരുവനന്തപുരം : ശബരിമല വിഷയത്തിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുനഃപരിശോധന ഹർജികൾ പരിശോധിച്ചിരുന്നു. വിഷത്തിൽ ദേവസ്വം ബോർഡ് ഉന്നയിച്ച കാര്യങ്ങൾ വിവാദമായിരുന്നു. സംഭവത്തെത്തുടർന്ന് അടിക്കടി നിലപാട് മാറ്റുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ സ്ഥാനമൊഴിയണമെന്ന് ആരോപണം ഉണ്ടായതിന് പിന്നാലെ വിശദീകരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി.
പദ്‌മകുമാറിനെ പുറത്താക്കേണ്ട സാഹചര്യം ഇല്ലെന്നും പുനഃപരിശോധന ഹർജികൾ മാത്രമാണ് കോടതി പരിഗണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പദ്‌മകുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം ബോർഡ് കമ്മീഷണർ എൻ.വാസു. പദ്‌മകുമാറിന്റെ പരസ്യനിലപടുകളിലെ അതൃപ്തി കോടിയേരിയെ അറിയിച്ചിട്ടുണ്ടെന്നും വിഷയത്തിൽ പദ്‌മകുമാർ തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും വാസു അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമെന്നും വാസു പറഞ്ഞു.
Post Your Comments