വീട് പണിയാന്‍ ചുരുങ്ങിയത് നാലോ അഞ്ചോ മാസം എടുക്കും. ചിലത് വര്‍ഷങ്ങള്‍ വരെ നീണ്ടുപോകാനും സാധ്യതയുണ്ട്. ഓസ്ട്രേലിയയില്‍ ഇതല്ല സ്ഥിതി, വെറും പന്ത്രണ്ട് ആഴ്ച്ചകൊണ്ടുതന്നെ അവിടെ ഉഗ്രനൊരു വീട് പണിയാം. ചുരുങ്ങിയ കാലാവധിക്കുള്ളില്‍ തീര്‍ത്തുവെന്നതു മാത്രമല്ല ചുരുങ്ങിയ ജോലിക്കാരും വ്യത്യസ്തമാര്‍ന്ന കെട്ടിട നിര്‍മാണരീതിയുമൊക്കെയാണ് ഈ വീടിനെ ശ്രദ്ധേയമാക്കുന്നത്. ബ്ലോഗറായ ബിന്നിച്ചന്‍ തോമസ് ആണ് ഓസ്ട്രേലിയയിലെ പന്ത്രണ്ട് ആഴ്ച്ച കൊണ്ടു നിര്‍മിച്ച വീടിന്റെ വിശേഷങ്ങള്‍ യൂട്യൂബില്‍ പങ്കുവച്ചത്.
വീട് പണിയുന്നതിന്റെ ഓരോ ഘട്ടങ്ങളാണ് വീഡിയോയില്‍ വിശദീകരിക്കുന്നത്. 800 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. തെര്‍മോകോള്‍ ആണ് അടിത്തറയില്‍ ഉപേയാഗിക്കുന്ന പ്രധാന വസ്തുക്കളിലൊന്ന്. തെര്‍മോകോള്‍ അടുക്കിവച്ച് അതിനു മുകളില്‍ കമ്പികള്‍ നിരത്തി അതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് അടിത്തറ നിര്‍മ്മിക്കുന്നത്്.
തടികൊണ്ടുള്ള ഫ്രെയിമുകളാണ് അടിത്തറയ്ക്കു ശേഷം മുകളില്‍ കെട്ടിപ്പൊക്കുന്നത്. ഫ്രെയിമുകള്‍ വെക്കുന്നതിനൊപ്പം തന്നെ ജനലുകളും ഫിറ്റ് ചെയ്തിരിക്കുന്നതു കാണാം. തടികൊണ്ടുണ്ടാക്കി വെറും മൂന്നുമാസം കൊണ്ടാണ് വീട് പണിയുന്നതെന്നാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
Post Your Comments