KeralaLatest News

ഹാരിസണ്‍ കേസ്; ഭൂമി തിരിച്ചു പിടിക്കാൻ ശക്തമായ നടപടി വേണം ; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്.
. 2012ല്‍ റവന്യൂ മന്ത്രി പ്രഖ്യാപിച്ചത് എട്ട് ജില്ലകളിലായുള്ള ഹാരിസണിന്‍റെ മുഴുവന്‍ തോട്ടങ്ങളും ഏറ്റെടുക്കുമെന്നായിരുന്നു. പക്ഷെ, അത് നടന്നില്ല. കോടതികളില്‍ ഒത്തുകളിച്ച് ഹാരിസണ്‍ പ്ലാന്‍റേഷന്‍ അനധികൃതമായി കൈവശം വെച്ച ഭൂമി സുരക്ഷിതമാക്കിക്കൊടുക്കുകയാണ് വേണ്ടത്.

നിയമലംഘനം നടത്തുന്ന ഹാരിസണ്‍ പ്ലാന്‍റേഷന്‍സിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കണമെന്നാണ് കത്തിലെ ആവശ്യം. പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഹാരിസണ്‍ വില്‍ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു. നെല്ലിയാമ്പതിയില്‍ നാലായിരം ഏക്കര്‍ ഭൂമി തിരിച്ചുപിടിച്ചപ്പോള്‍ നിയമ തടസ്സങ്ങളുണ്ടായില്ലെന്ന കാര്യവും നിയമനിര്‍മ്മാണം നടത്തി ഭൂമി ഏറ്റെടുക്കാവുന്നതാണെന്ന നിയമോപദേശത്തിന്‍റെ കാര്യവും യുഡിഎഫ് ഭരണകാലത്തെ എല്‍ഡിഎഫ് നിലപാടും വിഎസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button