ചെറുപുഴ : കണ്ണൂരില്‍ വിവാഹിതരായ നവ ദമ്പതികളെ പത്രത്തില്‍ വന്ന വിവാഹ പരസ്യത്തിന്‍റെ ചിത്രങ്ങള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ അപമാനിച്ച സംഭവത്തില്‍ നവ ദമ്പതികളെ മാനസിക സമ്മര്‍ദ്ദത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനൂപിന്‍റെ അച്ഛൻ ബാബുവാണ് ഒരു സ്വകാര്യ ചാനലിനോട് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ചര്‍ച്ചയില്‍ വ്യക്തമാക്കിയത് . കുടുംബത്തിലെല്ലാവരും മാനസികമായി തകർന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അനൂപിന്‍ പിതാവ് ബാബു പറഞ്ഞു.
കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്‍റേയും ജൂബി ജോസഫിന്‍റേയും വിവാഹചിത്രം വച്ചാണ് സമൂഹമാധ്യമങ്ങളിൽ സൈബർ അക്രമികൾ ആക്രമണം അഴിച്ചുവിട്ടത്. വധുവിന് വരനേക്കാൾ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരൻ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം.
. മാനസിക പിരിമുറുക്കം കാരണം ഇപ്പോൾ ആശുപത്രിയിലാണെങ്കിലും സമൂഹമാധ്യമങ്ങളിൽ വേട്ടയാടിയ ഗുണ്ടകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അനൂപും ജൂബിയും പറഞ്ഞു.
Post Your Comments