![gold rate](/wp-content/uploads/2018/09/gold-rate.jpg)
കോയമ്പത്തൂര്‍: നഗരത്തില്‍ വീണ്ടും സ്വര്‍ണക്കവര്‍ച്ച. ബൈക്ക് യാത്രികനെ ആക്രമിച്ച് മുഖത്ത് മുളകുപൊടി വിതറി രണ്ടരക്കോടി രൂപ വിലമതിക്കുന്ന എട്ടുകിലോ സ്വര്‍ണാഭരണമാണ് അജ്ഞാതര്‍ കവര്‍ന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. രാജസ്ഥാന് സ്വദേശി പൃഥ്വിസിങ് (26) ആണ് കവര്‍ച്ചക്കിരയായത്. രാജസ്ഥാനില്‍നിന്ന് സ്വര്ണാഭരണമുണ്ടാക്കി കോയമ്പത്തൂര്‍ നഗരത്തിലെ ജൂവലറികളില്‍ എത്തിക്കുകയാണ് പൃഥ്വിസിങ്ങിന്റെ ജോലി. രണ്ട് ബാഗുകളിലായാണ് സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നത്.
അവിനാശിറോഡില്‍ ബൈക്കില്‍ കോയമ്പത്തൂര്‍ വിമാനത്താവളം ഭാഗത്തേയ്ക്ക് പോകുമ്പോള്‍ അജ്ഞാതര്‍ വണ്ടിയില്‍നിന്ന് തള്ളിയിട്ട് മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. ബൈക്കില്‍ പിന്തുടര്ന്നുവന്ന രണ്ടുപേരാണ് അവിനാശിറോഡ് ടെക്സ്റ്റൈല്‍ ടെക്നോളജി കോളേജ് പരിസരത്ത് പൃഥ്വിസിങ്ങിനെ തട്ടിയിട്ടത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. പൃഥ്വിസിംങ്ങിനെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments