Latest NewsIndia

മദ്യപിച്ചതിന് പിന്നാലെ വാക്കുതർക്കം : ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

ന്യൂ ഡൽഹി :മദ്യപിച്ചതിന് പിന്നാലെയുണ്ടായ വാക്കുതർക്കത്തിനിടെ ഭാര്യയുടെ മുന്നിലിട്ട് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. ന്യൂ ഡൽഹിയിൽ 34 കാരനായ ദീപക്കാണ് മരിച്ചത്. ഹരിദ്വാർ യാത്ര കഴിഞ്ഞു ബുധനാഴ്ച രാത്രിയാണ് ദീപക്ക് മടങ്ങിയെത്തിത്. തുടർന്ന് രണ്ട് സുഹൃത്തുക്കള്‍ ദീപക്കിനെ കാണാനായി വീട്ടിലെത്തി. ഭക്ഷണത്തിന് പിന്നാലെ മദ്യപിക്കുകയും ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. വാക്കേറ്റത്തിനൊടുവിൽ ദീപക്കിനെ ഒരു സുഹൃത്ത് കുത്തുകയായിരുന്നു. ശേഷം ഇയാൾ അവിടെ നിന്നും രക്ഷപെട്ടെന്നും ഇയാളെ പിടികൂടാനായി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button