ഹൈദരാബാദ്: വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടർന്ന് ആന്ധ്ര-തെലങ്കാന സ്വദേശികളായ 30 വിദ്യാര്‍ഥികള്‍ കൂടി അമേരിക്കയില്‍ നിന്ന് മടങ്ങി. തിരികെ മടങ്ങിയ മുപ്പത് വിദ്യാര്‍ത്ഥികളും വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം തേടിയിരുന്നുവെന്നും എന്നാല്‍ ഇവര്‍ക്കെതിരെ നോട്ടീസോ അറസ്റ്റ് വാറണ്ടോ ഉണ്ടായിട്ടില്ലെന്നും അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തെലുങ്ക് സംഘടന വ്യക്തമാക്കി.
വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടര്‍ന്ന് 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ പോലീസ് കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്. വ്യാജ സര്‍വകലാശാലയില്‍ 600 വിദ്യാര്‍ഥികളാണ് പേര് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 90 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളും, അവരില്‍ 80 ശതമാനവും ആന്ധ്ര തെലങ്കാന സ്വദേശികളുമാണെന്നുമാണ് റിപ്പോര്‍ട്ട്.
Post Your Comments