
ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ ഇടഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് നരിക്കുനി സ്വദേശി മുരുകന് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.നേരത്തെ കണ്ണൂര്‍ തളിപ്പറമ്പ് നിഷാ നിവാസിൽ ബാബുവാണ് മരിച്ചത്. പിറകില്‍ നിന്ന് ചിലര്‍ പടക്കം പൊട്ടിച്ചതോടെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു.
ഓടുന്നതിനിടെ സമീപത്ത് നിന്ന ബാബു ചവിട്ടേറ്റ് മരിയ്ക്കുകയായിരുന്നു.കോട്ടപടിയിലെ ബന്ധുവിന്റെ വീട്ടിൽ വന്നതായിരുന്നു ബാബു. ആനയിടഞ്ഞ് പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിനിടയിൽപ്പെട്ട് 7 പേര്‍ക്ക് പരിക്കേറ്റു. ആനയുടെ മുന്നില്‍ നിന്നിരുന്ന മേളക്കാര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമല്ല.
Post Your Comments