India

വിവാഹ അഭ്യര്‍ഥന നിരസിച്ചു : വിവാഹിതയായ 45 കാരിയെ 25കാരന്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: വിവാഹ അഭ്യര്‍ഥന നിരസിച്ച വിവാഹിതയായ 45 കാരിയെ 25കാരന്‍ കൊലപ്പെടുത്തി. ബീഹാറിൽ മധുബനി സ്വദേശിനിയായ മധുരിമയെ ആണ് പാന്‍സാല്‍വ സ്വദേശിയായ ശ്യാം യാദവ് കൊലപ്പെടുത്തിയത്. ഒരു ഷൂ ഫാക്ടറിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. തന്നെക്കാള്‍ 18 വയസ് കൂടുതലുള്ള 45 കാരിയായ മധുരിമയോട് യാദവ് നടത്തിയ വിവാഹ അഭ്യര്‍ഥന യുവതി നിരസിച്ചു. ഇക്കാര്യം പറഞ്ഞു യാദവ് നിരന്തരം ശല്യപ്പെടുത്താൻ ആരംഭിച്ചതോടെ മധുരിമ ജോലി ഉപേക്ഷിച്ചു. ശേഷവും ഇയാൾ യുവതിയെ നിരന്തരം പിന്തുടരുകയും ബുധനാഴ്ച കൊലപ്പെടുത്തുകയുമായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് മധുരിമയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. തന്റെ മുന്നില്‍ വെച്ചാണ് അമ്മയെ കൊലപ്പെടുത്തിയതെന്നും ശ്യാം എന്ന വ്യക്തിയാണ് കൊല നടത്തിയതെന്നും മധുരിമയുടെ മകള്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ഇതിനിടെ പ്രതി ബക്സ് പാര്‍ക്കില്‍ എത്തിയെന്ന് സൂചന ലഭിക്കുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പൊലീസ് യാദവിനെ പിടികൂടുകയുമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയ്യാളുടെ കൈയ്യിൽ നിന്നും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button