കോല്‍ക്കത്ത: പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചവര്‍ക്ക് വേണ്ടി സത്യഗ്രഹമിരുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്ന് പ്രധാനമന്ത്രി മോദി . പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സത്യഗ്രഹത്തെ പരിഹസിച്ച പ്രധാനമന്ത്രി രാജ്യ ചരിത്രത്തില്‍ ആദ്യമായാണ് പകലും രാത്രിയുമായി ഒരു മുഖ്യമന്ത്രി കള്ളന്മാര്ക്ക് വേണ്ടി ധര്ണയിരുന്നതെന്നും പറഞ്ഞു.
വടക്കന്‍ ബംഗാളിലെ ജല്‍പയ്ഗുരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ കടന്നാക്രമണം.ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ കോല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം.
#WATCH PM Modi in Jalpaiguri, WB: Aaj sthiti ye hai ki Paschim Bengal ki mukhyamantri to Didi hai lekin dadagiri kisi aur ki chal rahi hai. Shaasan TMC ke jagaai aur madhaai chala rahe hain. TMC ki sarkar ke tamaam yojanaon ke naam par bicholiyon-dalalon ke adhikaar hain. pic.twitter.com/9WAh1cbBLw
— ANI (@ANI) February 8, 2019
Post Your Comments