Latest NewsIndia

വിവാഹ അഭ്യര്‍ഥന നിരസിച്ച ഭര്‍തൃമതിയെ മകളുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നു

ന്യൂഡല്‍ഹി: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഭര്‍തൃമതിയായ യുവതിയെ കുത്തിക്കൊന്നു. ഡല്‍ഹിയിലെ നന്‍ഗ്ലോയിലാണ് സംഭവം. 45കാരിയായ മാധുരിയെ ബിഹാര്‍ സ്വദേശി ശ്യാം യാദവ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഷൂ ഫാക്ടറിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന ശ്യാം മാധുരിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ശ്യാമിനേക്കാള്‍ 18 വയസ് കൂടുതലാണ് മാധുരിക്ക്. എന്നാല്‍, ശ്യാമിന്റെ വിവാഹഭ്യര്‍ഥനയില്‍ മാധുരിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇയാളുടെ ശല്ല്യം സഹിക്കവയ്യാതെ മാധുരി ജോലി വിട്ടു. എന്നാല്‍, ശ്യാം തുടര്‍ന്നും ഇവരെ ശല്യപ്പെടുത്തി. കഴിഞ്ഞ ദിവസം മാധുരിയെ കാണാനെത്തിയ ഇയാള്‍ ഇവരെ വാക്ക് തര്‍ക്കത്തിനിടെ മകളുടെ മുന്നിലിട്ട് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റ മാധുരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഡല്‍ഹി വിടാനുള്ള ശ്രമത്തിലായിരുന്നു ശ്യാം. എന്നാല്‍ മാധുരിയുടെ മകളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button