Latest NewsKerala

ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട; പരിഹസിക്കുന്നവർക്ക് മറുപടിയുമായി ദമ്പതികൾ

കണ്ണൂർ : ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം പറഞ്ഞ് സോഷ്യൽ മീഡിയ വഴി അപമാനം ഏറ്റുവാങ്ങുകയാണ് ദമ്പതികളായ അനൂപ് പി.സെബാസ്റ്റ്യനും ജൂബി ജോസഫും. വിമർശനങ്ങൾ കടുത്തപ്പോൾ ഇരുവരും പ്രതികരണവുമായി രംഗത്തെത്തി.15 കോടി ആസ്തിയുള്ള 48 കാരിയായ വധുവിനെ വിവാഹം കഴിച്ച 25കാരൻ എന്ന രീതിയിൽ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്.

‘ഞങ്ങൾക്ക് പ്രായം 28 ആയാലും 48 ആയാലും നിങ്ങൾക്കെന്താ സദാചാരക്കാരേ? ഇന്ത്യാ മഹാരാജ്യത്ത് വിവാഹം കഴിക്കാൻ സ്ത്രീകൾക്ക് 18 വയസ്സ് തികഞ്ഞാൽ മതി, പുരുഷൻമാർക്ക് 21. അതിൽ കൂടുതൽ ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട. വിവാഹത്തിന്റെ എല്ലാ സന്തോഷവും കെടുത്തിക്കളയുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ഞങ്ങളെക്കുറിച്ചു വ്യാജ പ്രചാരണം നടത്തിയവരെ വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും ’– അപമാനിച്ചവരോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു തന്നെയാണ് അനൂപും ജൂബിയും പറയുന്നു.

ഞങ്ങൾ മനസിനെയാണ് സ്നേഹിച്ചത് ശരീരത്തെയല്ലെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാർജയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പൻതൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാൻ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരിൽ വിവാഹപരസ്യം നൽകിയത്. എന്നാൽ, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേർത്താണു ചിലർ ദുഷ്പ്രചാരണം നടത്തിയത്.

നാലു വർഷം മുൻപാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ‘ചെറുപ്പം മുതലേ അൽപം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോൾ അൽപം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാൻ ആളുകളെ പ്രേരിപ്പിച്ചതെന്ന് ജൂബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button