പറവൂര്‍: കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യം ചെയ്ച കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയായ കാക്കനാട് സ്വദേശി സജിതയെ കോടതി ജീവപര്യന്ത്യം തടവിന് ശിക്ഷിച്ചു. എറണാകുളം വടക്കന്‍ പറവൂര്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. പറവൂര്‍ അഡീഷനല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യവും കോടതി അംഗീകരിച്ചു.
ഭര്‍ത്താവ് പോള്‍ വര്‍ഗീസിനെ ഇവര്‍ ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കിയ ശേഷം സജിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലക്ക് ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചെന്നാണ് ബന്ധുക്കളെ ഇവരി വിളിച്ച് അറിയിച്ചത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ സത്യാവസ്ഥ വെളിപ്പെട്ടു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കാമുകനെ സ്വന്തമാക്കാന്‍ താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് സജിത സമ്മതിച്ചു.
കാമുകന്‍ ടിസണ്‍ കുരുവിളയോടൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സജിതയുടെ കുറ്റസമ്മതം. ഇവരി തമ്മില്‍ ഫോണ്‍ മുഖാന്തിരം നടത്തിയ സംഭാഷണങ്ങള്‍ നിര്‍ണായകമായി.യു കെ യില്‍ സെയില്‍സ്മാനായിരുന്ന ടിസണുമായി ഫോണിലൂടെയാണ് സജിത സൗഹൃദത്തിലായത്.കേസില്‍ ഇയാളെ രണ്ടാം പ്രതി ആക്കിയെങ്കിലും സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
എന്നാല്‍, തെളിവ് നശിപ്പിക്കാനും കൊലപാതകം ആത്മഹത്യയാക്കാനും സജിത ബോധപൂര്‍വമായ ശ്രമം നടത്തിയെന്ന് കോടതി കണ്ടെത്തി.തുടര്‍ന്ന് സജിതയെ കുറ്റക്കാരിയെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
Post Your Comments