ന്യൂഡല്‍ഹി : അധികാരത്തിലെത്തിയാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന മഹിളാ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവിന്റെ പ്രഖ്യപനത്തിന് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കോണ്‍ഗ്രസ് മുസ്ലീം സ്ത്രീകളുടെ ജിവിതം ദുരിതത്തിലാക്കാനുള്ള പുറപ്പാടിലാണെന്ന് അദ്ദേഹം ആരോപിച്ചു.
ഷാ ബാനു കേസിലെ സുപ്രീം കോടതി വിധി അട്ടിമറിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടി 32 വര്‍ഷത്തിനുശേഷം വീണ്ടും മുസ്ലിം സ്ത്രീകളെ ദുരിതത്തിലാക്കുവാന്‍ ശ്രമിക്കുകയാണ്.
ഷാ ബാനു കേസില്‍ മുസ്ലി സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പാക്കുന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വലിയ തെറ്റാണ് ചെയ്തതെന്നും ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ ദാരിദ്രത്തിലേക്കും ബുദ്ധിമുട്ടിലേക്കും തള്ളിയിടപ്പെടാന്‍ അത് കാരണമായെന്നും, വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രന് മറ്റൊരു നടപടിക്ക് ഒരുങ്ങുകയാണെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
Post Your Comments