തലശ്ശേരി: എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാള്‍ പിടിയില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര് സതീഷ ആണ് പിടിയിലായത്. ജനുവരി നാലിന് രാത്രിയാണ് എംഎല്‍എയുടെ മാടപ്പീടികയിലെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയുണ്ടായ ഹര്‍ത്താലും അതുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ബോംബേറ് നടന്നത്. പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ചാണ് അറസ്റ്റ്. തലശ്ശേരി സിഐ എം പി ആസാദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്ന് സി ഐ ആസാദ് അറിയിച്ചു. ന്യൂ മാഹി എസ് ഐ സുമേഷ്, എഎസ്പിയുടെ ക്രൈം സ്വകാഡ് അംഗങ്ങളും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Post Your Comments