ശ്രീനഗര്‍ : ഇന്നലെ രാത്രി മുതല്‍ കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടായ കശ്മീരിലെ കുല്‍ഗാമില്‍ കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. കാണാതായ 10 പൊലീസുകാരില്‍ 3 പേരെ രക്ഷപെടുത്തി. രക്ഷപെടുത്തിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
കൂടാതെ, മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ശ്രീനഗര്‍ജമ്മുകാശ്മീര്‍ ദേശീയ പാതയില്‍ ജവഹര്‍ ടണലിന് സമീപത്തുണ്ടായ മഞ്ഞുവീഴ്ചയിലാണ് അപകടമുണ്ടായത്. പൊലീസ് പോസ്റ്റിലേക്കാണ് മഞ്ഞിടിഞ്ഞ് വീണത്. ആകെയുണ്ടായിരുന്ന ഇരുപത് പേരില്‍ പത്ത് പേര്‍ രക്ഷപ്പെട്ടു.
പ്രശ്‌നബാധിത പ്രദേശത്ത് നിന്ന് 78 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജമ്മു കാശ്മീരിലെ മിക്കവാറും ജില്ലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത ഹിമപാതമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
Jammu and Kashmir: Two persons have been rescued from near the police post in Jawahar Tunnel area in Kulgam district where an avalanche took place earlier today. One of them is in critical condition. pic.twitter.com/xBQcd2kTGK
— ANI (@ANI) February 8, 2019
Post Your Comments