Kerala

സര്‍ക്കാരിന്റെ ആയിരംദിനാഘോഷം : അതിജീവന ഡോക്യൂമെന്ററി ഫെസ്റ്റ്‌ സംഘടിപ്പിക്കുന്നു

സര്‍ക്കാരിന്റെ ആയിരംദിനാഘോഷത്തോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അതിജീവനം ഡോക്യുമെന്‍്‌ററി ഫെസ്‌റ്റ്‌ തൃശൂരിൽ 13 മുതല്‍ 15 വരെ നടത്തും. സെന്റ് തോമസ്‌ കോളേജില്‍ മൂന്നു ദിനങ്ങളിലായി 16 ഡോക്യുമെന്ററികളുടെ പ്രദര്‍ശനം നടത്താന്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തിലാണ്‌ തീരുമാനം. ജില്ലയിലെ മന്ത്രിമാരായ എ.സി. മൊയ്‌തീന്‍, അഡ്വ. വി.എസ്‌. സുനില്‍കുമാര്‍, പ്രൊഫ. സി. രവീന്ദ്രനാഥ്‌ എന്നിവര്‍ മുഖ്യരക്ഷാധികാരികളും എം പി മാര്‍, എംഎല്‍എ മാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ കണ്‍വീനറുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 10 മുതല്‍ 20 വരെ ജില്ലയില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ചലച്ചിത്ര പ്രദര്‍ശനവും ഒരുക്കും. ഡോക്യൂമെന്ററി പ്രദര്‍ശനത്തിനോടനുബന്ധിച്ച്‌ ഓപ്പണ്‍ ഫോറം സംഘടിപ്പി്‌ക്കും.

പ്രളയശേഷം ഹൃദയപക്ഷം (എം വേണുകുമാര്‍), ക്ഷേത്രപ്രവേശന വിളംബരം സമര വിജയവീഥികള്‍ (വിനോദ്‌ മങ്കര), പ്രേംജി-ഏകലോചന ജന്മം (നീലന്‍), കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍-കടമ്മിനിട്ട രാമകൃഷ്‌ണന്‍ (ആര്‍ ജയരാജ്‌), വൈലോപ്പിളളി ഒരു കാവ്യജീവിതം (ടി ആര്‍ പ്രിയനന്ദനന്‍), പി പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വന്‍ (ടി രാജീവ്‌ നാഥ്‌), അഴീക്കോട്‌ മാഷ്‌ (എം ജി ശശി), രാമുകാര്യാട്ട്‌-സ്വപ്‌നവും സിനിമയും (ടി വി ചന്ദ്രന്‍), സി വി രാമന്‍പിളള-വാക്കിന്റെ ശില്‍പി (കെ പി കുമാരന്‍), പൊന്‍കുന്നം വര്‍ക്കി (എം പി സുകുമാരന്‍ നായര്‍), എന്‍ പി മുഹമ്മദ്‌ (പി ടി കുഞ്ഞുമുഹമ്മദ്‌), ദേവനായകന്‍ പ്രേംനസീര്‍ (വി ആര്‍ ഗോപിനാഥ്‌), വളളത്തോള്‍ മഹാകവി (കെ ജി ജോര്‍ജ്ജ്‌), പ്രൊഫ. എം കെ സാനു-മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍ (കെ മധുപാല്‍), കഥാകഥനത്തിന്റെ രാജശില്‍പി-വി സാംബശിവന്‍ (പി ബാലചന്ദ്രന്‍). യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. സന്തോഷ്‌, ഐ ഷണ്‍മുഖദാസ്‌, ഡോ. എം എന്‍ വിനയകുമാര്‍, ഫാദര്‍ ഡോ. ബിജു ആലപ്പാട്ട്‌, ഡോ. സി പി സുനില്‍കുമാര്‍, ഡോ. പി പി പ്രകാശ്‌ ബാബു, ബാലകൃഷ്‌ണന്‍, കൃഷ്‌ണകുട്ടി മാസ്റ്റര്‍, ഡോ. ശ്രീവത്സന്‍ ജെ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button