Latest NewsMobile PhoneTechnology

ഓട്ടോ മുതല്‍ ക്ഷേത്രം വരെ; 230 ഓളം പുതിയ ഇമോജികള്‍ രംഗത്ത്

ടൈപ്പ് ചെയ്ത് സമയം കളയാനിപ്പോള്‍ ആര്‍ക്കും ഇഷ്ടമില്ല, എല്ലാവര്‍ക്കും എളുപ്പം ഇമോജികള്‍ അയക്കുന്നതാണ്. എന്നാല്‍ എല്ലാ ഇമോജികളും ലഭ്യമല്ല എന്ന പിരിമിതികള്‍ക്ക് ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്. ഓട്ടോറിക്ഷയും ഹിന്ദുക്ഷേത്രവുമടക്കം 230ഓളം പുതിയ ഇമോജികളാണ് ഇമോജി ലോകത്തേക്ക് യൂണീകോഡ് കണ്‍സോര്‍ഷ്യം കൂട്ടിചേര്‍ത്തിരിക്കുന്നത്. 2014ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ അപ്‌ഡേഷനുകളില്‍ ഒന്നാണ് ഈ വര്‍ഷം നടന്നിരിക്കുന്നത്. ഇമോജികള്‍ക്ക് രൂപം നല്‍കുകയും, അംഗീകാരം നല്‍കുകയും ചെയ്യുന്ന 501ല്‍പ്പരം സംഘങ്ങളുടെ കൂട്ടായ്മയായ യൂണികോഡ് കണ്‍സോര്‍ഷ്യം ആണ് പുതിയ ഇമോജികള്‍ അവതരിപ്പച്ചത്.

പുതുതായി ഇറങ്ങാനിരിക്കുന്ന ഇമോജികളുടെ സാമ്പിള്‍ രൂപമാണ് കണ്‍സോര്‍ഷ്യം അവതരിപ്പിച്ചിരിക്കുന്നത്. വെബ് സൈറ്റുകളും പി.സി – സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും ഇതിനോട് ബന്ധപ്പെട്ടുള്ള അവരവരുടെ സോഫ്റ്റ്‌വെയറിന് അനുയോജ്യമായ തരത്തിലാണ് ഇമോജികള്‍ അവതരിപ്പിക്കുക. പുതിയ 59 തരം ബേസ് ഇമോജികളാണ് ഇറക്കിയിട്ടുള്ളതെങ്കിലും, ഇതിലെ 171 വേരിയന്റുകളടക്കം 230 ഇമോജികള്‍ ഇതോടെ യൂസേഴ്‌സിന് ലഭ്യമാവും.

കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഇത്തവണത്തെ ഇമോജികള്‍ക്കുണ്ട്. 2016ലാണ് ഇമോജികളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്‌ഡേഷന്‍ വന്നത്. ഇതിനു പുറമെ, ഭിന്ന ശേഷിക്കാരെ പരിഗണിച്ചുള്ളതും, ലിംഗ വൈവിധ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ളതുമായ ഇമോജികള്‍ ഇത്തവണയുണ്ട്.ഡിജിറ്റല്‍ രംഗത്ത് ഇംഗ്ലീഷ് ഭാഷാ അപ്രമാദിത്യത്തിന് പകരം, എല്ലാ തരം ഭാഷാ വൈവിധ്യങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി സഹകരിക്കുന്ന സംഘങ്ങളുടെ കൂട്ടായ്മയാണ് യൂണികോഡ് കണ്‍സോര്‍ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button