ദോഹ: ഖത്തര്‍ പെട്രോളിയം നിക്ഷേപം നടത്തും.യുഎസിലെ മെഗാ എല്‍എന്‍ജി കയറ്റുമതി പദ്ധതിയിലാണ് നിക്ഷേപം നടത്തുക. ഖത്തര്‍ പെട്രോളിയത്തിനും(70%), എക്സോണ്‍ മൊബീലിനും(30%) പങ്കാളിത്തമുള്ള സംയുക്ത സംരംഭമായ ഗോള്‍ഡന്‍ പാസ് പ്രൊഡക്റ്റ്സ് എല്‍എല്‍സിയാണു പദ്ധതി നടപ്പാക്കുക. 1000 കോടി ഡോളറിലേറെ നിക്ഷേപമുള്ള പദ്ധതിയാണിത്.
പ്രതിവര്‍ഷം 1.6 കോടി ടണ്‍ എല്‍എന്‍ജി ഉല്‍പാദന ശേഷിയാണു പദ്ധതിക്കുള്ളത്. യുഎസില്‍ നേരിട്ടും അല്ലാതെയും 45,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിലൂടെ കഴിയും. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 5 വര്‍ഷം സമയമെടുക്കും. പദ്ധതി മൂലം യുഎസിന് 3500 കോടി ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു.
Post Your Comments