കായംകുളം: ട്രെയിനിന് നേരെയുള്ള സാമുഹ്യ വിരുദ്ധരുടെ കല്ലേറ് തുടര്‍ക്കഥയാവുന്നു. തീവണ്ടി യാത്രക്കിടയില്‍ 62കാരന് കല്ലേറില്‍ ഗുരുതര പരിക്കേറ്റു.
പെരിങ്ങാല പണിക്കവീട്ടില്‍ സന്തോഷ് കുമാറിനാണ് പരിക്കേറ്റത്. കല്ലേറില്‍ യാത്രക്കാരന് കൈക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിന് നേരെ പെരുമണ്‍ ഭാഗത്ത് വെച്ചാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഭാര്യ കൃഷ്ണകുമാരിയുമായി തിരുവനന്തപുരം ആര്‍സിസിയില്‍ പോയി മടങ്ങുകയായിരുന്നു സന്തോഷ്‌കുമാര്‍. വിന്‍ഡോ സീറ്റിലിരുന്ന സന്തോഷിന്റെ കൈക്കാണ് പരിക്കേറ്റത്. റെയില്‍വേ പൊലീസ് എത്തി സന്തോഷ് കുമാറിനെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Post Your Comments