തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ടിവി ചാനലുകൾ തെരഞ്ഞെടുക്കാനാകുന്ന രീതിയിൽ ട്രായ് അവതരിപ്പിച്ച സംവിധാനം നടപ്പാക്കി ഒരാഴ്ച കഴിഞ്ഞിട്ടും ആശയക്കുഴപ്പം മാറാതെ ഉപഭോക്താക്കൾ. ഏകദേശം 40 ശതമാനം ആളുകൾ മാത്രമാണ് പുതിയ സംവിധാനത്തിലേക്ക് മാറിയത്. സമയപരിധി അവസാനിച്ചെങ്കിലും ചാനലുകള്‍ തെരഞ്ഞെടുക്കാനുളള സൗകര്യം തുടര്‍ന്നും ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നാണ് ട്രായിയുടെ നിര്‍ദ്ദേശം.
അതേസമയം പുതിയ സംവിധാനത്തിലേക്ക് ആളുകൾ എത്താൻ ഇനിയും സമയം പിടിക്കുമെന്നാണ് സൂചന. പലർക്കും പ്ലാൻ വിവരങ്ങൾ മനസിലാകാത്തതാണ് ഇതിന്റെ പ്രധാന കാരണം. ട്രായിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചാനലുകള്‍ തെരഞ്ഞെടുക്കാത്തവര്‍ക്ക് പേ ചാനലുകള്‍ പടിപടിയായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. പുതിയ സംവിധാനത്തിലേക്ക് മാറാതെ നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന പാക്കേജ് നല്‍കാനുളള തീരുമാനവും ഭാവിയില്‍ സേവനദാതാക്കള്‍ കൈക്കോണ്ടേക്കുമെന്നാണ് സൂചന.
Post Your Comments