കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളാ പൊലീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം നടക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.
രണ്ടാം മാറാട് കലാപത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാനാണ് സി.ബി.ഐ യോട് കോടതി ആവശ്യപ്പെട്ടത്. 2003 മെയ് രണ്ടിനായിരുന്നു രണ്ടാം മാറാട് കലാപം. മാറാട് അന്വേഷണ കമ്മീഷനായ ജസ്റ്റിസ് തോമസ്.പി.ജോസഫ് സര്‍ക്കാരിന് മുന്‍പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കൊളക്കാടന്‍ മൂസഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. നേരത്തെ സി.ബി.ഐ ഈ കേസ് അന്വേഷിക്കാന്‍ വിമുഖത കാട്ടിയെങ്കിലും പിന്നീട് കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് അന്വേഷണം സി.ബി.ഐ ക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്..
Post Your Comments