ചെറുകോല്‍പ്പുഴ: ക്ഷേത്രത്തെ തകര്‍ക്കാനായി കേരളത്തിന്റെ മുഖ്യമന്ത്രി കരുതിവെച്ചത് വൈദേശിക അക്രമികളുടെ ബുദ്ധിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ ബുധനാഴ്ച രാത്രി യോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഹിന്ദുധര്‍മം ഇക്കാലമത്രയും നിലനിന്നത് പൂവിരിച്ച പാതയിലൂടെയല്ല. വടക്കുനിന്നുള്ള പടയോട്ടങ്ങളും ആക്രമങ്ങളും ഹിന്ദു അതിജീവിച്ചു. ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടെങ്കിലും ഹിന്ദു സംസ്‌കാരത്തെ തുടച്ചുനീക്കാനായില്ല. പോര്‍ച്ച്ഗീസുകാര്‍ ഹിന്ദുസമൂഹത്തിനെതിരേ എടുത്ത നിലപാടുകള്‍ സമാനതകളില്ലാത്തതായിരുെന്നങ്കിലും അതിനെ അതിജീവിക്കാന്‍ നമുക്ക് സാധിച്ചു.
ആത്മീയമായും ഭൗതികമായും ഹിന്ദു സംസ്‌കാരം തിരിച്ചുപിടിക്കാന്‍ നമുക്ക് സാധിച്ചു. വിഗ്രഹങ്ങളും കെട്ടിടങ്ങളും തിരിച്ചുപിടിക്കാം. പക്ഷേ, നഷ്ടപ്പെടുന്ന ആചാരം തിരികെപ്പിടിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ ഹിന്ദുവിനെതിരേ നടക്കുന്ന പടയോട്ടം പഴയതിന്റെ ക്ലൈമാക്‌സാണ്. നമുക്ക് ആചാരം നഷ്ടപ്പെട്ടാല്‍ ശബരിമല അടക്കം എല്ലാ ക്ഷേത്രങ്ങളും ഈജിപ്റ്റിലെ ക്ഷേത്രങ്ങളുടെ അവസ്ഥയിലാകും. വെറും നാലുചുമരുകളും വിഗ്രഹമെന്ന കല്ലുമായി വിനോദ സഞ്ചാരികള്‍ക്കായാണ് അവിടെ ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നത്. ഇതുതന്നെയാണ് ഇവിടത്തെ ഭരണാധികാരികളുടെ ലക്ഷ്യവും.
വിശ്വാസം സംരക്ഷിക്കുമെന്ന് പ്രതിജ്ഞചെയ്ത് അധികാരത്തിലേറിയ ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറഞ്ഞത് അമ്പലം പൊതുസ്ഥലമാണെന്നാണ്. ഹിന്ദു ആചാരം അന്ധവിശ്വാസമാണന്ന് പറയുന്ന നവോത്ഥാനക്കാര്‍ക്ക് ക്രിസ്ത്യന്‍ പള്ളിയിലും മുസ്‌ലിം പള്ളിയിലും അന്ധവിശ്വാസമുെണ്ടന്ന് പറയാന്‍ നാവ് ഉയരില്ലെന്നും ശശികല പറഞ്ഞു.
Post Your Comments