കോട്ടയം : പുരോഗമന വാദികള്‍ക്കെതിരെ പ്രചാരണം നടത്തുന്നത് ഭക്തിയെ രാഷ്ട്രീയ ആയുധമായി കണക്കാക്കുന്നവരെന്ന് സാമൂഹിക പ്രവര്‍ത്തക ഡോ. എസ്.ശാരദക്കുട്ടി. പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന നവകേരള സാംസ്‌കാരിക യാത്രയുടെ തെക്കന്‍ മേഖലാ ജാഥയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.
വിശ്വാസികളും അവിശ്വാസികളും ചേര്‍ന്നാണ് കേരളത്തിലെ നവോത്ഥാന മണ്ണ് രൂപപ്പെടുത്തിയത്. എന്നാലിന്നതല്ല സ്ഥിതി. ശബരിമല വിഷയത്തോടെ പുരോഗമന വാദികളെല്ലാം അവിശ്വാസികളായി മാറി. ഭക്തിയുടെ ആള്‍ക്കാരല്ല യഥാര്‍ഥത്തില്‍ പുരോഗമന വാദികള്‍ക്കെതിരെ പ്രചാരണംനടത്തുന്നത്.
ഇതിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവരാണ് അത് ചെയ്യുന്നത്. നമ്മുടെ സമൂഹംതന്നെ ശബരിമലയായി മാറിയെന്നതും കാണാതെ പോകരുത്. എല്ലായിടത്തും പുരുഷന്മാരാണ് കൂടുതല്‍; സ്ത്രീകള്‍ ഇല്ല. എല്ലായിടവും പെണ്ണുകേറാമലയായിരിക്കുന്നു-ശാരദകുട്ടി പറഞ്ഞു.
Post Your Comments