MollywoodCinemaEntertainment

ട്രോളന്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി രഞ്ജിനി

 

സ്ത്രീകളെ അപഹസിച്ചുകൊണ്ടുള്ള ട്രോളുകളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്തം സൂപ്പര്‍ താരങ്ങള്‍ക്ക് നടി രജ്ഞിനി. തന്റെ ഫോട്ടോ ചേര്‍ത്തു വെച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളിന് മറുട്രോളുമായാണ് രജ്ഞിനി രംഗത്തെത്തിയിരിക്കുന്നത്. ചിത്രം സിനിമയില്‍ രജ്ഞിനിയും മോഹന്‍ലാലും ചേര്‍ന്നഭിനയിച്ച രംഗമുപയോഗിച്ചാണ് ട്രോള്‍ ഉണ്ടാക്കിയിരിക്കുന്നത്.

പ്രായ കൂടുതല്‍ എന്നു പറഞ്ഞു പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ ചിത്രവും അതിനു ശേഷം വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷത്തിനു ശേഷമുള്ള അവളുടെ ചിത്രവും എന്നാണ് ട്രോളിന്റെ അടിക്കുറിപ്പ്.

ആദ്യത്തെ ഫോട്ടോയില്‍ ചിത്രം സിനിമയില്‍ മോഹന്‍ലാലും രജ്ഞിനിയും ചേര്‍ന്നഭിനയിച്ച രംഗം ആണ് ട്രോള്‍ ഉണ്ടാക്കാന്‍ തിരഞ്ഞെടുത്തത്.
എന്നാല്‍ രണ്ടാമത്തെ ഫോട്ടോയില്‍ മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രജ്ഞിനിയുടെ മറ്റൊരു ഫോട്ടോയും ആണ്. തന്നെ അപഹാസ്യ രൂപത്തില്‍ ചിത്രീകരിച്ചതാണ് രജ്ഞിനിയെ ചൊടിപ്പിക്കാന്‍ കാരണമായത്.

തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെ അതേ ട്രോളിനൊപ്പം മോഹന്‍ലാലിന്റെ ഇപ്പോളത്തെ ഫോട്ടോ ചേര്‍ത്തു വെച്ചുള്ള ചിത്രം ഷെയര്‍ ചെയ്താണ് രജ്ഞിനി പ്രതികരിച്ചത്.

ഇത്തരം ആക്ഷേപട്രോളിനെതിരെ തനിക്കു നിയമ നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ഏവര്‍ക്കും ഇതൊരു പാഠമാകട്ടെയെന്നും രജ്ഞിനി പറയുന്നു. ട്രോളുകള്‍ ആസ്വദിക്കുന്നയാളാണ് താനെന്നും എന്നാല്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ തനിക്കു പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ലന്നും രജ്ഞിനി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button