KeralaLatest News

കാസര്‍കോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വിശദമായ പഠനം നടത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം : കാസര്‍കോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പ്രഭാകരന്‍ കമ്മിഷന്‍ വിശദമായ പഠനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ഈ റിപ്പോര്‍ട്ടില്‍ ഊന്നിനിന്നുകൊണ്ടുള്ള അടിസ്ഥാനസൗകര്യ വികസനവും സാമൂഹിക വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2013-14 മുതല്‍ 2017-18 വരെ മൊത്തം 279 പദ്ധതികള്‍ക്കായി 438.05 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 2018-19ല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച 88 പദ്ധതികള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. അവയില്‍ അനുയോജ്യമായ പദ്ധതികള്‍ക്ക് ഉടന്‍തന്നെ ഭരണാനുമതി നല്‍കുന്നതാണ്.
പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിട്ടുള്ള പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അനുമതി നിഷേധിക്കാറില്ല.

കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു പ്രത്യേക പാക്കേജ് ആയതിനാല്‍ ഇതില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ നിര്‍വ്വാഹമില്ല. ആസ്തിവികസന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button