തിരുവനന്തപുരം: ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിലെ പ്രതിയും അധോലോക നായകനുമായ രവി പൂജാരി ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് സത്യമെന്നും എന്നാൽ ഭയമില്ലെന്നും പിസി ജോർജ് എംഎൽഎ. രവി എംഎൽഎയെ ഭീഷണിപ്പെടുത്തിയതിനു തെളിവ് ലഭിച്ചു. ഇന്റലിജൻസ് ബ്യൂറോ ശേഖരിച്ച പൂജാരിയുടെ കോൾ രേഖകളിൽ ജോര്‍ജിന്റെയും നമ്പരുണ്ട്.
ഭീഷണിപ്പെടുത്തിയതടക്കം ആറു തവണ രവി പൂജാരി ജോർജിനെ വിളിച്ചിരുന്നു. ജനുവരി 11,12 തീയതികളിലാണ് ഫോൺവിളികൾ എത്തിയത്.സെനഗലിൽനിന്നാണ് ഇന്റർനെറ്റ് ഫോൺ എത്തിയതെന്നും കണ്ടെത്തി. ബിഷപ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു തനിക്ക് രവി പൂജാരിയുടെ ഭീഷണി വന്നതായി പി.സി. ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം രവി പൂജാരിയെ ഭയമില്ലെന്നും ഇപ്പോള്‍ വന്നാലും നേരിടുമെന്നും പി.സി. ജോർജ പറഞ്ഞു. രണ്ടു തവണയാണു താൻ ഫോണെടുത്തത്. ആറു തവണ വിളിച്ചതായി പോലീസ് പറഞ്ഞു. ഏതോ ഗുണ്ട വിളിച്ചതെന്നാണു കരുതിയത്. താൻ പരാതിപ്പെട്ടിട്ടില്ല. പോലീസ് തന്റെ അടുത്തെത്തി വിവരങ്ങൾ ശേഖരിച്ചതാണെന്നും ജോർജ് പറഞ്ഞു.
Post Your Comments