KeralaLatest News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യപ്രതികരണം ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി- മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട് : വയനാട് സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയ നടപടിയില്‍ യുവനേതാക്കള്‍ക്ക് താക്കീതുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തില്‍ ഇനി പരസ്യ പ്രതികരണത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് മുക്കത്ത് യോഗം ചേര്‍ന്നത് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിലപാട് പറയാന്‍ യുത്ത് കോണ്‍ഗ്രസിന് അവകാശമുണ്ടെന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡണ്ട് ടി. സിദ്ധിഖിന്റെ നിലപാട്.

എഐസിസി നിര്‍ദേശ പ്രകാരം തെരെഞ്ഞെടുപ്പ് പ്രവര്‍ത്തന അവലോകനങ്ങള്‍ക്കായി തിരുവമ്പാടി മുക്കത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയത്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 7 നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു. മണ്ഡലത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികളെ മാത്രമെ അംഗീകരിക്കുകയുള്ളുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ലെന്നും പ്രമേയം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button