ഡൽഹി : റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. പുതിയ നിരക്ക് 6 .25 ശതമാനമാണ്. ഇതോടെ പുതിയ വായ്പ്പാ നിരക്ക് അനുവദിക്കുകയാണ് ആർബിഐ. 25 ബേസിക്സ് പോയിന്റിൽ കുറവ് വരുത്തിയുള്ള വായ്പ നയമാണ് ആർ.ബി.ഐ പ്രഖ്യാപിച്ചത്. 6.25 ശതമാനമായിരിക്കും റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ.
റിപ്പോ കുറച്ചതോടെ വായ്പ പലിശ നിരക്കുകൾ കുറയാൻ അത് കാരണമാകും.റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമായി തുടരും. ശക്തികാന്ത് ദാസ് പുതിയ ആർ.ബി.െഎ ഗവർണറായി ചുമതലയേറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് ആർ.ബി.ഐ വായ്പ നയം പ്രഖ്യാപിച്ചത്. ധനഅവലോകന സമിതിയിൽ മുഴുവൻ അംഗങ്ങളും നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചില്ല. രണ്ട് അംഗങ്ങൾ തീരുമാനത്തെ എതിർത്ത് വോട്ട് ചെയ്തിരുന്നു.
Post Your Comments