എടക്കര: പാഴ്‌സല്‍ തട്ടിപ്പ് തുടര്‍ക്കഥയാവുന്നു. മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിച്ചുവെന്ന അറിയിപ്പിനെ തുടര്‍ന്ന് പണം അടച്ച് പാഴ്‌സല്‍ വാങ്ങിയ ആള്‍ക്ക് ലഭിച്ചത് ബെല്‍റ്റും പഴ്‌സും. രണ്ടാഴ്ച മുന്‍പാണ് മലയാളം സംസാരിക്കുന്ന യുവതി 12,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ സമ്മാനം ലഭിച്ച വിവരം ഫോണില്‍ അറിയിച്ചത്. പോസ്റ്റ് ഓഫിസില്‍ 3,600 രൂപ അടച്ച് യുവതി പാഴ്‌സല്‍ കൈപ്പറ്റി. വഴിക്കടവിലെ ഹോട്ടല്‍ തൊഴിലാളിയായ ഷഹിന്‍ഷയ്ക്കാണ് പാഴ്‌സല്‍ ലഭിച്ചത്. എന്നാല്‍ പാഴ്‌സല്‍ തുറന്നു നോക്കിയപ്പോള്‍ അതിലുണ്ടായിരുന്നത് ബെല്‍റ്റും പഴ്‌സും. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. സമാനമായ രീതീയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായ പൂക്കുന്നന്‍ ഉസ്മാന്റെയും പണം നഷ്ടപ്പെട്ടു. മറ്റു പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments