മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 11 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യതകള്‍ – സയന്‍സ് വിഷയത്തില്‍ പ്രീ ഡിഗ്രി/പ്ലസ് ടു/തത്തുല്യം. മുന്‍ പ്രവൃത്തി പരിചയം സയന്‍സ് വിഷയങ്ങളിലെ ബിരുദം അഭികാമ്യം. ശമ്പളം – നിലവിലെ ദിവസവേതന നിരക്കിന് അനുസൃതമായി. ഉദ്യാഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും ആയതിന്റെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
Post Your Comments