കോല്‍ക്കത്ത: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റോബര്‍ട്ട് വദ്രയെ ചോദ്യം ചെയ്തതിനു പിന്നാലെ വദ്രയ്ക്ക് പിന്തുണയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. വദ്രക്കെതിരെയുള്ളത് ഗുരുതരമായ കുറ്റമല്ല. ഇഡിയുടെ പരിശോധനയും ചോദ്യം ചെയ്യലും സാധാരണ നടപടിക്രമം മാത്രമാണ്. അതിനാല്‍ തന്നെ പ്രതിപക്ഷത്തുള്ളവര്‍ ഒന്നാകെ വദ്രയ്ക്ക് പിന്തുണ നല്‍കും- മമത പറഞ്ഞു. തങ്ങള്‍ ഒറ്റക്കെട്ടാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
read also: വദ്രയെ ഇന്നും ചോദ്യം ചെയ്തേക്കും; പാര്‍ലമെന്റില്‍ പ്രതിഷേധമുയർത്താനൊരുങ്ങി കോണ്‍ഗ്രസ്
പ്രതിപക്ഷമാകെ ഒറ്റക്കെട്ടായി വദ്രക്കൊപ്പമുണ്ടാകുമെന്നും ഇത് ബിജെപി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും മമത പറഞ്ഞു.നേരത്തെ, സിബിഐ നടപടികളുടെ പേരില്‍ മമത ബാനര്‍ജി നടത്തിയ സമരത്തിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അതേസമയം, സാമ്പത്തിക തട്ടിപ്പുകേസിലെ ചോദ്യം ചെയ്യലിന് വേണ്ടി റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ഭാര്യയുമായ പ്രിയങ്കാ ഗാന്ധിയാണ്.
വാദ്രയെ ഇഡി ഓഫീസില്‍ ഡ്രോപ് ചെയ്തതിന് ശേഷമാണ് പ്രിയങ്ക എഐസിസി ആസ്ഥാനത്ത് ചുമതല ഏറ്റെടുക്കാന്‍ എത്തിയത്. ഇതിനിടെ പാർലമെന്റിൽ ഇന്ന് വാദ്ര വിഷയം ഉയർത്തിക്കാട്ടി പ്രതിരോധിക്കാനാണ് കോൺഗ്രസ്സിന്റെ നീക്കം.
Post Your Comments