പുലാമന്തോള്‍: കുന്തിപ്പുഴയില്‍ മീന്‍പിടിക്കാന്‍ വിഷവസ്തു കലക്കിയതിനെത്തുടര്‍ന്ന് കട്ടുപ്പാറ ഇട്ടക്കടവ് പമ്പ് ഹൗസിന് സമീപം വന്‍തോതില്‍ മീനുകള്‍ ചത്തുപൊങ്ങി. ഇതേത്തുടര്‍ന്ന് ശുദ്ധജല പദ്ധതിയിലേക്കുള്ള ജലസംഭരണം നിര്‍ത്തിവെച്ചു. വെള്ളം പരിശോധിച്ച ശേഷമേ വിതരണം നടത്തുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പ്രദേശത്തുകാര്‍ അല്ലാത്ത ചിലയാളുകള്‍ ഇവിടെയെത്തി വിഷവസ്തു കലക്കിയതെന്നാണ് വിവരം.
അഞ്ചരയോടെ മീനുകള്‍ ചത്തുപൊങ്ങാന്‍ തുടങ്ങുകയായിരുന്നു. രാത്രി പമ്പ് ഹൗസിന് സമീപം കൂടുതല്‍ മീനുകള്‍ പൊങ്ങിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ജലസംഭരണം നിര്‍ത്തി.
പെരിന്തല്‍മണ്ണ നഗരസഭയിലേക്കും പുലാമന്തോള്‍, അങ്ങാടിപ്പുറം, ഏലംകുളം പഞ്ചായത്തുകളിലേക്കും ശുദ്ധജലം എത്തിക്കുന്നത് ഇവിടെ നിന്നാണ്. ജലസംഭരണം നിര്‍ത്തിയതോടെ വ്യാഴാഴ്ച ഈ ഭാഗങ്ങളിലെ കുടിവെള്ളവിതരണം പൂര്‍ണമായി നിലയ്ക്കും. ചെറുകരയിലെ ശുദ്ധീകരണ ശാലയിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനാല്‍ ഒരാഴ്ചത്തേക്ക് ഭാഗികമായി ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുടിവെള്ളവിതരണം നില യ്ക്കുന്നത് ആയിരക്കണക്കിന് ജനങ്ങളെ വലയ്ക്കും.
Post Your Comments