Latest NewsKerala

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം

കഞ്ചിക്കോട്: കഞ്ചിക്കോട് വന്‍ തീപിടുത്തം. വ്യവസായ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പനിയിലെ തൊഴിലാളിയായ അരുണയ്ക്കാണ് തീപ്പൊള്ളലേറ്റത്.  ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്.
പാലക്കാടും നിന്നും ആദ്യം മൂന്ന് അഗ്നിശമനസേനാ യൂണിറ്റുകളാണ് സംഭവ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് തീ നിയന്തണവിധേയമാകാത്തതിനാല്‍ കൂടുതല്‍ യൂണിറ്റുകള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്.

ടാര്‍പെന്റൈന്‍, ടിന്നര്‍, പയിന്റ് എന്നീ അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന സ്വകാര്യ വ്യവസായ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം അടുത്തുള്ള അരി മില്ലിലേയ്ക്കും തീ പടര്‍ന്നു. എന്നാല്‍ അടുത്ത് വന മേഖലയായതിനാല്‍ അവിടേയ്ക്ക് തീ പടരാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അഗ്നിശമനസേനാ. വലിയ രീതിയിലുള്ള കാറ്റ് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ വര്‍ഷവും സമാനമായ തീപിടുത്തം സ്ഥാപനത്തില്‍ലുണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button