KeralaLatest News

വൈദ്യുതി ബില്‍ അടച്ചില്ല; കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ വൈദ്യുത വകുപ്പ് ജീവനക്കാര്‍ക്ക് മര്‍ദനം

ചെറുതോണി: വൈദ്യുതി ബില്‍ കുടിശ്ശിക ആയതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കുവാന്‍ എത്തിയ വൈദ്യുത വകുപ്പ് ജീവനക്കാരെ വീട്ടുടമ മര്‍ദ്ദിച്ചു. പൈനാവ് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ എം.കെ റെജിമോന്‍, സെക്ഷന്‍ വര്‍ക്കര്‍ ഉദയകുമാര്‍ എന്നിര്‍ക്കാണ് വീട്ടുടമയുടെ ആക്രമണമേറ്റത്. സംഭവത്തെ തുടര്‍ന്ന് വാഴത്തോപ്പ് പൂന്തുരത്തിയില്‍ തങ്കച്ചനെ ഇടുക്കി എസ്.ഐ. ടി.സി. മുരുകന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ബുധനാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം.

വടികൊണ്ടുള്ള അടിയേറ്റ എം.കെ റെജിമോന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സെക്ഷന്‍ വര്‍ക്കര്‍ ഉദയകുമാറിനെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.

വാഴത്തോപ്പിലുള്ള തങ്കച്ചന്റെ വീട്ടില്‍ രാവിലെ എത്തിയ വൈദ്യുതിവകുപ്പ് ജീവനക്കാര്‍ വൈദ്യുതി ബില്‍ അടച്ചിട്ടില്ലായെന്ന് അറിയിച്ചിരുന്നു. പിന്നീട് കണക്ഷന്‍ വിച്ഛേദിക്കേണ്ടവരുടെ ലിസ്റ്റുമായി ജീവനക്കാര്‍ എത്തിയപ്പോഴാണ് മര്‍ദനമുണ്ടായത്.

shortlink

Post Your Comments


Back to top button