കൊല്ലം: വൈദ്യുതി വകുപ്പ് ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പീടിക ചിറയില്‍ പ്രസാദ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ലൈനില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടയിലായിരുന്നു അപകടം.
എ.ബി സ്വിച്ച് വലിച്ചതിനു ശേഷമാണ് പോസ്റ്റില്‍ കയറിയതെങ്കിലും ലൈനില്‍ കൂടി വൈദ്യുതി പ്രവഹിക്കുകയായിരുന്നു.ഷോക്കേറ്റ് താഴെ വീണയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ആറു മാസം മുമ്പാണ് പ്രസാദ് ആലക്കോട് സെക്ഷനില്‍ ലൈന്‍മാനായി ജോലിക്കെത്തിയത്.
ആലക്കോട് എസ്.ഐ കെ.ജെ വിനോയിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.സംസ്കാരം പിന്നീട് കൊല്ലം കരുനാഗപള്ളിയില്‍ നടക്കും.
Post Your Comments