കൊച്ചി : സിപിഎം നേതാവ് പി.കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിന് എതിരായി ഹര്‍ജി നല്‍കിയ കെ.കെ.രമയ്‌ക്കെതിരെ കോടതിയുടെ വിമര്‍ശനം. ഹര്‍ജി നല്‍കിയതിന് ശേഷം വാദിക്കാതെ മാറ്റിവെക്കുന്നതിനെതിരായിരുന്നു കോടതിയുടെ വിമര്‍ശനം. നടപടിയില്‍ തെറ്റ് ചൂണ്ടിക്കാണിക്കുവാനുണ്ടെങ്കില്‍ രമ അത് വാദിച്ചു തെളിയിക്കണമെന്നും മാറ്റിവെക്കുക അല്ല വേണ്ടതെന്നും കോടതി പറഞ്ഞു.
പരോള്‍ നല്‍കുന്നതിന്റെ ഉപാധികള്‍ എന്തൊക്കെയെന്ന് സര്‍ക്കാറിനോട് കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. ഹരജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കഴിഞ്ഞയാഴ്ച്ച ഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പരോള്‍ നല്‍കുന്നതെന്നായിരുന്നു കുഞ്ഞനന്തന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ അസുഖം ഉണ്ടെങ്കില്‍ പരോളല്ല ഉപാധി എന്നും സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
Post Your Comments