ന്യൂഡല്‍ഹി: പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. ഡല്‍ഹിയില്‍ മാത്രം ബുധനാഴ്ച്ച പന്നിപ്പനി ബാധിച്ച 74 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം 1,093 പേര്‍ക്കാണ് പന്നിപ്പനി ബാധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൊവാഴ്ച്ച ഒരാള്‍ പന്നിപ്പനി ബാധിച്ച് മരിച്ചിരുന്നു. ആര്‍എംഎല്‍ ആശുപത്രിയില്‍ 10 പേരാണ് പന്നിപ്പനി ബാധിച്ച് മരിച്ചത്. പന്നിപ്പനി മൂലം മൂന്ന് പേരാണ് മരിച്ചതെന്ന് സഫ്ദര്‍ജങ് ആശുപത്രി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഇതുവരെ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി.
കഴിഞ്ഞ വര്‍ഷം പന്നിപ്പനി ബാധിച്ച് രാജ്യത്ത് 1,100 പേര്‍ മരിച്ചിരുന്നു. 15,000 പേര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി. രാജസ്ഥാനിലും പന്നിപ്പനി പടര്‍ന്നുപിടിയ്ക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യവകുപ്പ് രംഗത്തുവന്നു
Post Your Comments