ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ എഞ്ചിന്‍രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്പ്രസ് 11 മുതൽ സർവീസ് നടത്തുന്നു. ‘ട്രെയിന്‍ 18’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 15ന് ഫ്ലാഗ് ഓഫ് ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് മോദി ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
30 വര്‍ഷത്തിലേറെ പഴക്കമുള്ള ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമായിട്ടാണ് ഇവ സര്‍വീസ് നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിലായാണ് 16 ബോഗികളുള്ള എഞ്ചിന്‍രഹിത ട്രെയിന്‍ നിര്‍മിച്ചത്. 160 കിലോമീറ്റര്‍ വേഗതയാണ് നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും 180 കിലോമീറ്റര്‍ വേഗത്തിലും പരീക്ഷണയോട്ടം നടത്തിയിരുന്നു.
ഓട്ടോമാറ്റിക് വാതിലുകളും പടികളും ഉള്ള കോച്ചുകളില്‍ വൈ ഫൈ സംവിധാനം ജിപിഎസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, ബയോ വാക്വം സിസ്റ്റത്തോട് കൂടിയ ടോയ്ലറ്റ് സംവിധാനം തുടങ്ങിയവ ഉണ്ടാകും. മുഴുവനായി ശീതീകരിച്ച വണ്ടിയില്‍ യൂറോപ്യന്‍ രീതിയില്‍ രൂപകല്പന ചെയ്ത, യാത്രികര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രമീകരിക്കാവുന്ന സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
Post Your Comments