കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിൽ അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. സംഭവ ശേഷം പ്രതികള്‍ മുംബൈയിലേക്കു ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിനു തെളിവ് ലഭിച്ചെന്നാണ് അറിയുന്നത്. കേസില്‍ പ്രതികളുടെ ഫോണ്‍ വിളികളുടെ പരിശോധന തുടരുകയാണെന്നും സംശയം തോന്നുന്ന നമ്ബറുകള്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
വെടിവയ്പ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു സംശയിക്കുന്ന രവി പൂജാരി പിടിയിലായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതിന്റെ സ്ഥിരീകരണത്തിനായി അന്വേഷണസംഘം ഇന്റര്‍പോളിനു നല്കിയ കത്തിനു മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണു പനമ്ബള്ളിനഗറില്‍ നടി ലീന മരിയ പോളിന്റെ നെയ്ല്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടിപാര്‍ലറില്‍ വെടിവയ്പുണ്ടായത്. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു.
Post Your Comments