ചെന്നൈ: പ്രദര്‍ശനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിര്‍മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചിത്രം വീണ്ടും നിര്‍മിക്കാന്‍ തീരുമാനിച്ചത്.
വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വര്‍മ’യുടെ സംവിധായകന്‍ ദേശീയ പുരസ്‌കാര ജേതാവായ ബാലയായിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം സിനിമയുടെ നിലവാരം പോരെന്ന് വിലയിരുത്തിയ നിര്‍മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, പുതിയ അണിയറപ്രവര്‍ത്തകരെ വെച്ച് ചിത്രം വീണ്ടും നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചിത്രത്തില്‍ നിന്ന് ബാല പുറത്താകും. എന്നാല്‍ പുത
Post Your Comments