ഹസന്•ബീഫ് വില്പന നടത്തിയെന്ന സംശയത്തില്‍ കര്‍ണാടകയിലെ സകലേഷ് പൂര് ടൌണില്‍ 50 വയസുകാരിയായ സ്ത്രീയ്ക്ക് നേരെ വലതു സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം.
പ്രേംനഗറിലെ എ.പി.എം.സി മാര്‍ക്കറ്റില്‍ താത്കാലിക ഭക്ഷ്യ സ്റ്റാള്‍ നടത്തുന്ന ഷമീം എന്ന സ്ത്രീയ്ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. സകലേഷ് പൂര് സ്വദേശിനിയാണ് ഇവര്‍.
ജനുവരി 31, ഉച്ചതിരിഞ്ഞ് 3.30 ഓടെ സ്റ്റാളില്‍ എത്തിയ സംഘം ഇവരെയും കുടുംബത്തെയും അസഭ്യം പറയുകയും ബീഫ് വില്പന നടത്തുന്നതായി ആരോപിക്കുകയും ചെയ്തു.
തുടര്‍ന്ന് സ്ത്രീയെയും ഇവരുടെ നാത്തൂനെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹസന് പോലീസിനോട് സാമൂഹ്യപ്രവര്‍ത്തകനായ നാഗരാജ് ഹെട്ടൂര് ആവശ്യപ്പെട്ടു.
Post Your Comments