CinemaMollywoodNewsEntertainment

9നെ കുറിച്ച് സുപ്രിയ

 

നയന്‍ സിനിമയ്ക്ക് പ്രത്യേകതകളേറെയാണ്. സയന്റിഫിക് ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് സോണി പിക്ചേഴ്സാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്ചേഴ്സും ചേര്‍ന്നാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വേര്‍പിരിഞ്ഞപ്പോള്‍ത്തന്നെ സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു. സുപ്രിയയ്ക്കൊപ്പം ചേര്‍ന്നാണ് താരം പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങിയത്. നല്ല സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്് തുടങ്ങിയതെന്നും താരം വ്യക്തമാക്കിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ് വ്യാഴാഴ്ച.

പെട്ടെന്നൊരു സുപ്രഭാതത്തിലല്ല പൃഥ്വി ഈ സംരംഭം തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അദ്ദേഹം ഇതേക്കുറിച്ച് തന്നോട് പറഞ്ഞിരുന്നതായും സുപ്രിയ പറയുന്നു. വ്യത്യസ്തമായ പ്രമേയത്തിലുള്ള സിനിമയാണ് നയന്‍. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത വഴികളിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുന്നതെന്ന പ്രതീതിയുണര്‍ത്തുന്ന ടീസറും ട്രെയിലറുമാണ് പുറത്തുവന്നത്. പെട്ടെന്നെടുത്ത തീരുമാനമല്ല സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച് പൃഥ്വി നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി സുപ്രിയ പറയുന്നു. പ്രേമിച്ചിരുന്ന സമയത്ത് തന്നെ ഈ മോഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മലയാള സിനിമയെ ലോകനിലവാരത്തിലേക്കുയര്‍ത്തുകയും നല്ല സിനിമകള്‍ സമ്മാനിക്കുകയെന്ന ലക്ഷ്യത്തിനും വേണ്ടിയാണ് ഇത് തുടങ്ങിയതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. സുപ്രിയയും ഇക്കാര്യം ശരിവെക്കുകയാണ്.

തിയേറ്ററുകളിലേക്ക് പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. ഇതേ ദിവസമാണ് സൗബിന്‍ ഫഹദ് ടീമിന്‍രെ കുംബളങ്ങി നൈറ്റ്‌സും എത്തുന്നത്. രണ്ട് സിനിമയുടെ പിന്നിലും അണിനിരക്കുന്നതത് താരപത്‌നിമാരെണന്നതാണ് മറ്റൊരു പ്രത്യേകത. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.മംമ്ത മോഹന്‍ദസ്, വാമിഖ ഗബ്ബി എന്നിവരും നയനിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button